യു.സി കോളേജ് ശതാബ്ദിയാഘോഷങളുടെ ഭാഗമായി ആരംഭിക്കുന്ന 9 ചാപ്റ്ററുകളുടെ പൊതു ഉദ്ഘാടന ചടങ്ങ് വളരെ ഗംഭീരമായി. ഉദ്ഘാടകനായിരുന്ന ജസ്റ്റിസ് മുരളി പുരുഷോത്തമൻ വളരെ ഹൃദ്യമായി തന്റെ യൂസിയൻ പഠനകാലമനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. യൂസിയുടെ ബ്രാൻഡ് മുദ്ര പതിഞ്ഞ സൗമ്യോദാരവും ഉത്കൃഷ്ടവുമായ നിലയിലുള്ള അദ്ദേഹത്തിന്റെ സംസാരവും മുഴുവൻ സമയ സാന്നിധ്യവും ഏറെ ശ്ലാഘനീയമായിരുന്നു.