യുസി കോളേജ് പൂർവ വിദ്യാർത്ഥികളുടെ യുഎഇയിലെ കൂട്ടായ്മ 2013 ൽ രൂപീകരിക്കപ്പെട്ടു. അതിനുമുൻപ് ഒന്നിലധികം തവണ യുഎഇയിൽ അലുംനി ചാപ്റ്ററുകൾ ഉണ്ടായെങ്കിലും വിവിധ കാരണങ്ങളാൽ അവയുടെ ആയുസ്സ് ഒന്ന് രണ്ട് വർഷങ്ങളിൽ കൂടുതൽ നീണ്ടു നിന്നിരുന്നില്ല.. എന്നാൽ 2013 ഒക്ടോബറിൽ രമേശ് പുത്തലത്ത്. ഫൈസൽ ഹമീദ്. സുനിൽകുമാർ, ബോണി മാത്യു, സുരേഷ് വർമ്മ, കോശി എം കോശി, ഡാർവിൻ ചിറ്റേത്ത് എന്നിവർ ചേർന്ന് യുഎഇ അലുംനിയെ പുനരുജ്ജീവിപ്പിച്ചു. അതിനു ശേഷം കഴിഞ്ഞ 12 വർഷങ്ങളായി യുഎഇ അലുമിനി ചാപ്റ്റർ സജീവമായി പ്രവർത്തിക്കുന്നു. ഓരോ വർഷവും അംഗങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി നാലോളം കൂടിച്ചേരലുകളും മറ്റു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. എല്ലാവർഷവും ഓണത്തിന് വിവിധ മേഖലകളിലെ പ്രഗത്ഭരെ അണിനിരത്തിയുള്ള പൊതുപരിപാടി, അംഗങ്ങളുടെ കലാപരിപാടികൾ, സ്പോർട്സ് ഡേ, Bar-b-q night തുടങ്ങി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും മാനസിക, ശാരീരിക, സാമൂഹ്യ ഉന്നമനത്തിന് ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. അതിനുപുറമെ കോളേജുമായി സജീവ ബന്ധം നിലനിർത്തിക്കൊണ്ട് കോളേജുമായും OSA യുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. യുഎഇ യിലെ പ്രവാസികളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വർഷം തോറും റമദാൻ മാസത്തിൽ ഭക്ഷണ പൊതി വിതരണം നടത്തുന്നു. ഏകദേശം 350 പരം അംഗങ്ങളുള്ള ഈ ചാപ്റ്ററിന്റെ രക്ഷാധികാരികളായി കോളേജിലെ മുൻ അധ്യാപകനായ പ്രൊഫ.ഡോ. കെ. പി.ഉണ്ണികൃഷ്ണൻ, പൂർവ വിദ്യാർത്ഥികളായ ഷാർജ എമിറേറ്റ് നാഷണൽ സ്കൂൾ ഉടമയുമായ ശ്രീ രവി തോമസ്, വ്യവസായികളായ ശ്രീ ഗോപാൽ പൈ, ശ്രീ കുരുവിള മാളിയേക്കൽ എന്നിവർ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ അലുംനിയിലെ അംഗങ്ങളുടെ സർഗസൃഷ്ഠികൾ ഉൾപ്പെടുത്തി 'വേരുകൾ' എന്ന പേരിൽ അച്ചടിച്ച മാസികയുടെ നാല് പതിപ്പുകൾ പുറത്തിറക്കി. പത്താം വാർഷികത്തോട് അനുബന്ധിച്ച് ഒരു ഡോക്യുമെന്ററി 2023 ൽ റിലീസ് ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് ചാപ്റ്ററിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
https://www.uccalumniuae.org